തിരുവനന്തപുരം : ബെംഗലൂരു മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരിയുടെ മകനും നടനുമായ ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. കമ്മ്യൂണിസം എന്നത് മഹാവിപത്താണ് എന്ന് മനസ്സിലാക്കാന്‍ ഇതിലും വലിയ എന്ത് ദൃഷ്ടാന്തമാണ് വേണ്ടതെന്ന് ശോഭാ ചോദിക്കുന്നു.
അതേസമയം ഇനി ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ അവര്‍ ബാക്കിയുള്ളുവെന്നും അത് നമ്മുടെ ഈ കൊച്ചുകേരളത്തിലാണെന്നും ഇവിടെയാണ് മയക്കുമരുന്ന് കേസില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകന് അറസ്റ്റിലാകുന്നതെന്നും ഇഡി വ്യക്തമാക്കുന്നു. കള്ളക്കടത്തും മയക്കുമരുന്നുമായി നടക്കുന്ന ഇക്കൂട്ടര്‍ നമ്മുടെ നാടിന് അപമാനവും ജനാധിപത്യത്തില്‍ അകറ്റി നിര്ത്തേണ്ടവരുമാണെന്നും ശിവശങ്കരനും ബിനീഷും അറസ്റ്റിലായി. ഇനി പിണറായിയും കോടിയേരിയുമാണെന്നും അതുവരെ കാത്തിരിക്കാമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
കമ്മ്യൂണിസം എന്നത് മഹാവിപത്താണ് എന്ന് മനസ്സിലാക്കാന്‍ ഇതിലും വലിയ എന്ത് ദൃഷ്ടാന്തമാണ് വേണ്ടത്? ഇനി ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ അവര്‍ ബാക്കിയുള്ളു. അത് നമ്മുടെ ഈ കൊച്ചുകേരളത്തിലാണ്. ഇവിടെയാണ് മയക്കുമരുന്ന് കേസില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകന് അറസ്റ്റിലാകുന്നത്. കള്ളക്കടത്തും മയക്കുമരുന്നുമായി നടക്കുന്ന ഇക്കൂട്ടര്‍ നമ്മുടെ നാടിന് അപമാനവും ജനാധിപത്യത്തില്‍ അകറ്റി നിര്ത്തേണ്ടവരുമാണ്. ശിവശങ്കരനും ബിനീഷും അറസ്റ്റിലായി. ഇനി പിണറായിയും കോടിയേരിയുമാണ്. അതുവരെ കാത്തിരിക്കാം. സത്യം വിജയിക്കും
Post Your Comments