ആഡംബരകാറായ മെഴ്‌സിഡസ് കാർ കത്തിച്ച് യൂട്യൂബർ. മിഖായേൽ ലിറ്റ്വിൻ ഒരു റഷ്യൻ ബ്ലോഗറാണ് തന്റെ ആഡംബരകാർ അഗ്നിക്കിരയാക്കിയതെന്ന് മോട്ടോർ 1.കോം റിപ്പോർട്ട് ചെയ്യുന്നു. വിജനമായി ഒരു പാടത്തിന് നടുവിലാണ് കാർ കത്തിച്ച് വീഡിയോ ഷൂട്ട് ചെയ്തത്. യുട്യൂബിൽ 1.1 കോടിയിലധികം പേരാണ് ഈ വിഡോയോ കണ്ടത്.
2.4 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ്-എഎംജി ജിടി 63 എസ് എന്ന മോഡലിലുള്ള കാറാണ് മിഖായേൽ കത്തിച്ചത്. കാർ വാങ്ങി നിരവധി തവണ അറ്റകുറ്റപ്പണ് നടത്തേണ്ടി വന്നതിനെ തുടർന്നാണ് കടുംകൈ ചെയ്യാൻ യൂട്യൂബറെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കാർ പണിമുടക്കിയതിനെ തുടർന്ന് അഞ്ച് തവണ മെഴ്സിഡസ് കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാൽ അവരുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ല. തുടർന്ന് 40 ദിവസത്തോളം അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കേണ്ടി വന്നു.
കമ്പനിയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് കാറിന് തീയിടാൻ മിഖായേൽ തീരുമാനിച്ചത്. നാല് ദിവസം മുൻപാണ് തന്റെ യുട്യൂബ് ചാനലിന് വേണ്ടി കാർ കത്തിക്കുന്ന വിഡിയോ ഷൂട്ട് ചെയ്തത്. കാര്‍ കത്തിച്ച ശേഷം ഗ്രിൽഡ് സോസേജ് കഴിച്ചുകൊണ്ടിരിക്കുന്ന മിഖായേലിനെയും വിഡിയോയില്‍ കാണാം.
Post Your Comments