Latest NewsNewsInternational

ആഞ്ഞടിച്ച് ചുഴലിക്കാറ്റ് : മുപ്പതിലധികം മരണം

 

വിയറ്റ്‌നാം : ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വിയറ്റ്‌നാമില്‍ നിരവധി മരണം . കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ കൊല്ലപ്പെട്ടതായും 50ഓളം പേരെ കാണായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് മണ്ണിടിഞ്ഞും, ബോട്ടുകള്‍ തകര്‍ന്നും വലിയ നാശ ന്ഷ്ടങ്ങളാണ് ഉണ്ടായത്.

read also : ശിവശങ്കരനില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു :സ്വപ്നയ്ക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്യാന്‍ ‘ബോസ്’ ശിവശങ്കറിന് നിര്‍ദേശം നല്‍കി… എന്നാല്‍ ആ ബോസ് ആരെന്ന് പറയാന്‍ തയ്യാറാകാതെ ശിവശങ്കര്‍… ആ ബോസ് മുഖ്യമന്ത്രിയോ ? നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

ഏകദേശം വിയറ്റ്നാമിലെ 1.7 മില്യന്‍ ജനങ്ങളെ കൊടുങ്കാറ്റ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിയറ്റ്നാമിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വിയറ്റ്നാം അധികൃതര്‍ പറയുന്നു.വിയറ്റ്നാമിലെ മധ്യഭാഗത്തുള്ള മൂന്ന് ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.നാല്‍പ്പതിലധികം പേര്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button