തിരുവനന്തപുരം: ശിവശങ്കരനില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു . സ്വപ്നയ്ക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്യാന്‍ ‘ബോസ്’ ശിവശങ്കറിന് നിര്‍ദേശം നല്‍കി.യെന്നാണ് മൊഴി. എന്നാല്‍ ആ ബോസ് ആരെന്ന് പറയാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല… ആ ബോസ് മുഖ്യമന്ത്രിയോ ? എന്നതാണ് ഇപ്പോള്‍ സംശയം. അതിനാല്‍ തന്നെ സ്വര്‍ണക്കടത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്മെന്റ് ഡയറക്റ്റേറ്റ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച ചില ഉത്തരങ്ങളാണ് അന്വേഷണത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കും നീങ്ങുന്നത്.
ക്ലിഫ്ഹൗസില്‍ ബോസിനെ കാണാന്‍ പലതവണ സ്വപ്ന പോയിട്ടുണ്ടെന്നും സ്വപ്ന സമ്മാനിച്ച ഐഫോണ്‍ തന്റെ പക്കലായിരുന്നെങ്കിലും ബോസിന്റെ ഉപയോഗത്തിനായിരുന്നു അതെന്നുമാണ് ശിവശങ്കറിന്റെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ബോസിന്റെ പങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ആരായാല്‍ ഇഡി തയാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്വപ്നയ്ക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്യാന്‍ എന്തിന് ശിവശങ്കറിന് നിര്‍ദേശം നല്‍കി, യുഎഇ സന്ദര്‍ശനം തുടങ്ങിയ സംഭവങ്ങളില്‍ സംശയനിവാരണത്തിനായാണ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരം തേടുന്നത്.
എം. ശിവശങ്കറിനെ പ്രതിചേര്‍ത്തതോടെ സ്വര്‍ണക്കടത്തു കേസില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായിരുന്നു. ഇവരില്‍ പ്രധാനി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് വിവരം. ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments