ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തായതിന് പിന്നാലെ മഹേന്ദ്രസിംഗ് ധോണിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എന്നാല്‍ ധോണി ഫോമിലേക്ക് തിരിച്ചുവരുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര പറയുന്നു. ഫോം നഷ്ടമായത് കൊണ്ട് ധോണി ഒരു നിലവാരം കുറഞ്ഞ കളിക്കാരനോ ചെറിയ കളിക്കാരനോ അല്ലാതായി മാറുന്നില്ല. അദ്ദേഹം കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും സംഗക്കാര വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
അദ്ദേഹം ഫോമിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം കൂടുതലായി ക്രിക്കറ്റ് കളിച്ചാല്‍ മാത്രം മതി. ഐപിഎല്ലിനോളം കടുപ്പമുള്ള ഏതെങ്കിലും ടൂര്‍ണമെന്റുകളില്‍ അദ്ദേഹം കളിക്കണം. ധോണിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇത്തവണ ടീമിന്റെ പ്രകടനത്തെയും ബാധിച്ചു എന്നതാണ്. ധോണിയുടെ അവസാന കാലത്താണ് ഇത് നടക്കുന്നതെന്നും സംഗക്കാര പറഞ്ഞു. തീര്‍ച്ചയായും മോശം കാലത്തെ മറികടക്കാൻ ധോണിക്ക് കഴിയും. ഐപിഎല്ലില്‍ അദ്ദേഹം ഏറ്റവും ഫോമില്‍ കളിക്കുന്നത് കാണാന്‍ സാധിക്കുമെന്നും സംഗക്കാര പറഞ്ഞു. അതേസമയം ഏതൊരു ലോകോത്തര കളിക്കാരനും കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ നടക്കാത്ത വര്‍ഷം വരും. ധോണിയെ സംബന്ധിച്ച് ആ വര്‍ഷം ഇതാണെന്നും സംഗക്കാര കൂട്ടിച്ചേർത്തു.
Post Your Comments