അബുദാബി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 17.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയം സ്വന്തമാക്കി. രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഓപ്പണിംഗ് വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും(30) ബെന്‍ സ്റ്റോക്‌സും(50) ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് കുറിച്ചു. മൂന്നാമനായെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ 25 പന്തില്‍ 48 റണ്‍സ് നേടി. 4 ബൗണ്ടറികളും 3 സിക്‌സറുകളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 20 പന്തില്‍ 31 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 11 പന്തില്‍ 22 റണ്‍സ് നേടിയ ജോസ് ബട്‌ലറും പുറത്താകാതെ നിന്നു.
പഞ്ചാബിന് വേണ്ടി മുരുഗന്‍ അശ്വിനും ക്രിസ് ജോര്‍ദാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. നിലവിൽ പഞ്ചാബ് നാലാം സ്ഥാനത്താണ്.
Post Your Comments