Latest NewsCinemaNews

വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങാറുണ്ട്; വിശേഷങ്ങൾ പങ്കുവച്ച് പേളി മാണി

തന്റെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് പേളി-ശ്രീനിഷ് താരദമ്പതികൾ. ​ഗർഭിണിയാണെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് പേളി ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അഞ്ച് മാസങ്ങൾ പിന്നിട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് പേളിയിപ്പോൾ. ശ്രീനിഷ് പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് ​ഗർഭകാലത്തെ നാളുകളെക്കുറിച്ച് പേളി പറയുന്നത്.

സത്യത്തിൽ ആദ്യത്തെ മൂന്ന് മാസമായിരുന്നു കുറച്ച് ബുദ്ധിമുട്ട്. എനിക്ക് ഭയങ്കര ഛർദ്ദിയും ​ഗർഭകാല അസ്വസ്ഥതകളും ഏറെയായിരുന്നു. അതുകഴിഞ്ഞുള്ള നാളുകൾ ഇതുവരെ വളരെ രസകരമാണ്. വളരെയധികം ഉന്മേഷം തോന്നുന്നു‌… എനിക്ക് പാചകം ഇഷ്ടമാണ്, ക്ലീനിങ്, ഡ്രൈവിങ് ഒക്കെ ഏറെ ഇഷ്ടം.

എന്റെവാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്…അതുകൊണ്ട് ഇപ്പോൾ ഞാൻ കുഞ്ഞുമായി കുറച്ചുകൂടി അടുത്തു. ഇപ്പോ ഞാൻ പാട്ടൊക്കെ പാടും, പാട്ട് കേൾക്കും ചെറിയ പ്രാർത്ഥനകൾ പറഞ്ഞുകൊടുക്കും. എന്റെ കൈ എപ്പോഴും ഈ കുട്ടിവയ‌റിലാണ് വിശ്രമിക്കുന്നത്, എന്നിലെ മാതൃത്വം ഉണർന്നിട്ടുണ്ട് അതുകൊണ്ട് കുഞ്ഞ് എപ്പോഴും സേഫ് ആയിരിക്കണമെന്നാണ് ഇപ്പോഴത്തെ പ്രാർഥന.

 

shortlink

Post Your Comments


Back to top button