ന്യൂഡല്‍ഹി : ഉപഭോക്താക്കളെ ഞെട്ടിച്ച് മൊബൈല്‍ കമ്പനികളുടെ തീരുമാനം. വരുന്ന ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന് സൂചനകള്‍. എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും ഇക്കാര്യത്തില്‍ രംഗത്ത് എത്തിയിരുന്നു. 16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്ബനിക്ക് താങ്ങാന്‍ സാധിക്കുന്നതല്ലെന്നാണ് സിഇഒ പറയുന്നത്.
എന്നാല്‍ നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തിയേക്കും. വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ ഏതാനും മാസം മുന്‍പും നിരക്കു വര്‍ധനയെന്ന ആവശ്യമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 3 കമ്പനികളും 25-39% വരെ നിരക്കു വര്‍ധിപ്പിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഡേറ്റ ഉപയോഗവും മൊബൈല്‍ കോളുംവര്‍ധിച്ച സാഹചര്യത്തിലാണ് ഇനിയും നിരക്കു കൂട്ടണമെന്ന നിലപാട് വന്നിരിക്കുന്നത്. എന്നാല്‍ വര്‍ധന തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് റിലയന്‍സ് ജിയോ.
Post Your Comments