കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തിനു ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ഇൻഷുറൻസ് കമ്പനി.വിമാന കമ്പനിക്കും യാത്രക്കാര്‍ക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം. 378.83 കോടി രൂപ വിമാന കന്പനിക്കും 282.49 കോടി രൂപ യാത്രക്കാര്‍ക്കുമായി നല്‍കും.
Read Also : ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ ; കൂടുതൽ ഇളവുകൾ
ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളും ആഗോള ഇന്‍ഷ്വറന്‍സ് കമ്പനികളും ചേര്‍ന്നാണ് നഷ്ടപരിഹാര തുക കൈമാറുക. വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് എയര്‍ഇന്ത്യക്ക് ഇന്‍ഷ്വറന്‍സ് തുക നല്‍കുക. ഇതില്‍ പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കന്പനിയാണ് പ്രാഥമിക ഇന്ഷൂററായുളളത്. ഇന്‍ഷ്വര്‍ ക്ലെയ്മിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷ്വറന്‍സ് കന്പനിയാണ്.
യാത്രക്കാര്‍ക്ക് നല്‍കേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയില്‍ മൂന്നര കോടി ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന തുക വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം കൈമാറും.
ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ദുബായില്‍ നിന്ന് 190 പേരുമായി എത്തിയ എയര്‍ഇന്ത്യ വിമാനം ലാന്‍ഡിംഗിനിടെ 35 അടി താഴ്ചയിലേക്ക് വീണത്. സംഭവ ദിവസം രണ്ടു വൈമാനികരടക്കം 18 പേരാണ് മരിച്ചത്. പിന്നീട് ചികിത്സയില്‍ കഴിയുന്നതിനിടെ മൂന്നു പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 21 ആയി.
Post Your Comments