തിരുവനന്തപുരം: യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. അതേസമയം രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ വാച്ച് എവിടെപ്പോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.
എന്നാൽ സ്വപ്നയുടെ ആവശ്യപ്രകാരം സന്തോഷ് ഈപ്പൻ കൈമാറിയ 6 ഫോണുകളിൽ 1.14 ലക്ഷം രൂപയുടെ ഐഫോൺ ആർക്കു ലഭിച്ചുവെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ ഒളിയമ്പ്. 353829104894386 എന്ന ഐഎംഇഐ നമ്പറുള്ള ഈ ഫോൺ ഉപയോഗിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് ശിവശങ്കറും ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലൈഫ് മിഷൻ പദ്ധതികളുടെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു ശിവശങ്കർ.
Read Also: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴു മാസം; നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍
എന്നാൽ കോടതിയിൽ സമർപ്പിച്ച ഇൻവോയ്സിൽ അഞ്ചു ഫോണുകൾക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്പറുകളുണ്ടായിരുന്നു. ശിവശങ്കർ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകൾ കോടതിയിൽ ഇഡി സമർപ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നൽകിയതാണെന്നു വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില. അതേസമയം ലൈഫ് പദ്ധതിയുടെ നിർമാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിലൊരു ഫോൺ ലഭിച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം രാഷ്ട്രീയ വിവാദവുമായി.
Post Your Comments