മുംബൈ: ഏഴാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നവംബര്‍ ഇരുപതിന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ എടികെ മോഹന്‍ ബഗാന്‍, കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ഗോവയിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്.
Read Also : കരിപ്പൂര്‍ വിമാന അപകടം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഷുറൻസ് കമ്പനി
ഐഎസ്‌എല്ലില്‍ അരങ്ങേറുന്ന ഈസ്റ്റ് ബംഗാള്‍ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി മാറ്റുരയ്ക്കും. നവംബര്‍ 27ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് കൊല്‍ക്കത്തിയിലെ കരുത്തന്മാരുടെ പോരാട്ടം.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഗോവയിലെ മൂന്ന് വേദികളിലായാണ് നടക്കുക. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം (ഫറ്റോര്‍ഡ), ജിഎംസി സ്‌റ്റേഡിയം (ബാംബോലിം), തിലക് മൈതാന്‍ (വാസ്‌കോ) എന്നിവയാണ് മത്സരവേദികള്‍. കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ചകളില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. ആദ്യ മത്സരം വൈകിട്ട് അഞ്ചിനും രണ്ടാം മത്സരം രാത്രി 7.30 നും ആരംഭിക്കും.
ഈസ്റ്റ് ബംഗാളിനെ കൂടി ഉള്‍പ്പെടുത്തിയതോടെ മത്സരിക്കുന്ന ടീമുകളുടെ എണ്ണം പതിനൊന്നായി. അതിനാല്‍ ഇത്തവണ മൊത്തം 115 മത്സരങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ സീസണില്‍ 95 മത്സരങ്ങളാണ് ഉണ്ടായിരുന്നത്.
ഇരട്ട റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ എല്ലാ പതിനൊന്ന് ടീമുകളും പരസ്പരം ഏറ്റുമുട്ടും. പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ പ്ലേ ഓഫില്‍ കടക്കും. ആദ്യ പതിനൊന്ന് റൗണ്ട് മത്സരങ്ങളുടെ ഫിക്‌സ്ചറാണ് പുറത്തിറക്കിയിരിക്കുന്നത്. ശേഷിക്കുന്ന 55 മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ ഡിസംബറില്‍ പുറത്തിറക്കും.
ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍: നവംബര്‍ 20: ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍, നവം. 26: ബ്ലാസ്‌റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, നവം. 29: ബ്ലാസ്‌റ്റേഴ്‌സ്-ചെന്നെയിന്‍ എഫ്‌സി, ഡിസംബര്‍ 6: ബ്ലാസ്‌റ്റേഴ്‌സ്-എഫ്‌സി ഗോവ, ഡിസം. 13: ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി, ഡിസം. 20: ബ്ലാസ്‌റ്റേഴ്‌സ്- ഈസ്റ്റ് ബംഗാള്‍, ഡിസം. 27: ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാസ് എഫ്‌സി, ജനുവരി 2: ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി, ജനു. 7: ബ്ലാസ്‌റ്റേഴ്‌സ്-ഒഡീഷ എഫ്‌സി, ജനു. 10: ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്പൂര്‍ എഫ്‌സി.
Post Your Comments