.
മുഖസൗന്ദര്യത്തിനായി ഇനി ടെന്‍ഷന്‍ വേണ്ട. എല്ലാ വീടുകളിലും ലഭ്യമായ തേന്‍ ഉപയോഗിച്ച് മുഖത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാവുന്നതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയല്‍ ഗുണങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ള ഒരു വസ്തു കൂടിയാണ് തേന്‍. ചര്‍മ്മത്തില്‍ തേന്‍ പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ആണുള്ളത്.
ബ്ലാക്ക് ഹെഡ്‌സ്‌കള്‍ ഇല്ലാതാക്കാനും ചര്‍മ്മത്തിലെ സുഷിരങ്ങളിലെ അഴുക്കുകള്‍ ഇല്ലാതാക്കാനും തേന്‍ സഹായിക്കുന്നു. ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. മസ്സാജ് ചെയ്യുക. ശേഷം മുഖം കഴുകുക.
പ്രായമാകുന്നവരുടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും തേനില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ തേനിന് സാധിക്കും. ശുദ്ധമായ തേന്‍ മുഖത്ത് പുരട്ടുക. 20-30 മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയുക.
ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവും തേനിന് ഉണ്ട്. വരണ്ട ചര്‍മ്മം ഉള്ളവര്‍ തീര്‍ച്ചയായും മുഖത്ത് തേന്‍ പരീക്ഷിക്കേണ്ടതാണ്. മുഖത്ത് ശുദ്ധമായ തേന്‍ പുരട്ടി 15 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തെ മാറ്റം സ്വയം തിരിച്ചറിയാവുന്നതാണ്.
ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യാനും തേന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഘടന നിലനിര്‍ത്താനും തേന്‍ സഹായിക്കുന്നു.
ചര്‍മ്മത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ച ഇല്ലാതാക്കാനും മുഖക്കുരു ഇല്ലാതാക്കാനും തേന്‍ സഹായിക്കുന്നു.
Post Your Comments