കൊച്ചി: കേരള മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ കസ്റ്റംസ്, ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്നു റിപ്പോർട്ട് . പലവട്ടം ചോദ്യം ചെയ്ത മന്ത്രിയും ഇതുവരെ ചോദ്യം ചെയ്യപ്പെടാത്ത ഒരു മന്ത്രിയുമാണു അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. അടുത്ത പത്തു ദിവസത്തിനുള്ളില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഏതായാലും സര്‍ക്കാരിനു തലവേദന സൃഷ്ടിച്ചു കൊണ്ടു അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന്റെ പുതിയ ചുവടുവയ്പ് ഉണ്ടാകുമെന്നറിയുന്നു. നിലവില്‍ നാലു പ്രമുഖരുടെ പേരുകളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണ പരിധിയിലുള്ളത്. വട്ടം കറക്കി ലൈഫ് മിഷന് കേസുമായി സിബിഐയും സ്വര്‍ണക്കടത്ത്, വിദേശ സഹായം, വിദേശത്തുനിന്ന് മതഗ്രന്ഥം എത്തിച്ചതു തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎയും ഇതിലെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് (ഇഡി) അന്വേഷിക്കുന്നത്.
സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. രണ്ടു പേരില്‍നിന്ന് ഇക്കാര്യത്തില്‍ വ്യക്തത തേടേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ചോദ്യം ചെയ്യല്‍ സാവകാശം മതിയോ എന്ന കാര്യവും ഇവര്‍ ആലോചിക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഇവരുമായി ബന്ധപ്പെട്ട കേസുകളില്‍ വളരെ ശക്തമായ ചര്‍ച്ചകളും ആലോചനകളും നടന്നു വരികയാണ്. ഇതിനിടെ സ്വപ്ന സുരേഷുമായും കോണ്‍സുലേറ്റുമായി കൂടുതല്‍ അടുപ്പും സ്ഥാപിച്ചിരുന്ന മന്തിമാരും അന്വേഷണ പരിധിയിലാണ്.
ചോദ്യം ചെയ്യല്തുടരുന്നു ഇതിനിടയില്‍ എന്‍ഫോസ്മെന്റ് കസ്റ്റഡിയില്‍ തുടരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. ഇഡി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍.എം. ശിവശങ്കറിനെ പ്രതിചേര്‍ത്തതോടെ സ്വര്‍ണക്കടത്തു കേസില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് ഉറപ്പായിരുന്നു.
ഇവരില്‍ പ്രധാനി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് വിവരം. ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
Post Your Comments