KeralaLatest NewsNews

ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങള്‍ക്കൊന്നും മതിയായില്ലേ? അതും ഒരു ലഘുലേഖ പോലും കയ്യില്‍ വയ്ക്കാത്ത കുറ്റത്തിന്: പരിഹാസവുമായി വിടി ബൽറാം

കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്‌തതുമായി ബന്ധപ്പെട്ട് പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങള്‍ക്കൊന്നും മതിയായില്ലേ? അതും ഒരു ലഘുലേഖ പോലും കയ്യില്‍ വയ്ക്കാത്ത കുറ്റത്തിന്? ‘ എന്നാണ് ബൽറാമിന്റെ കുറിപ്പ്. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിന് മുന്നില്‍ ബിനീഷ് കോടിയേരി നില്‍ക്കുന്ന ഫോട്ടോയും ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.

Read also: എം ശിവശങ്കരന്റെ നിലവിലെ അവസ്ഥയില്‍ തനിക്ക് ദുഖമുണ്ട്: ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു,​ അദ്ദേഹത്തെ വഷളാക്കിയത്…. പ്രതികരണവുമായി ഉമ്മൻ ചാണ്ടി

ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് മൊഴി നൽകിയിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍.

 

https://www.facebook.com/photo/?fbid=10158072427279139&set=a.10150384522089139

 

shortlink

Related Articles

Post Your Comments

Related Articles


Back to top button