Latest NewsNewsIndiaInternational

ഉള്ളി വിത്ത് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഉള്ളിവില കുതിക്കുന്നതിനിടെ ഉള്ളി വിത്ത് കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഉള്ളി വിത്ത് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്(ഡിജിഎഫ്ടി) വ്യക്തമാക്കി.

Read Also : കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിർത്തിവച്ചു 

നേരത്തേ, ഉള്ളി വിത്ത് കയറ്റുമതി നിയന്ത്രിത വിഭാഗത്തിലായിരുന്നു. അതായത് കയറ്റുമതിക്കാരനു കയറ്റുമതി ലൈസന്‍സോ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മതിയാവും. ഈ സാമ്ബത്തിക വര്‍ഷം ഏപ്രില്‍-ആഗസ്ത് മാസങ്ങളില്‍ ഉള്ളി വിത്ത് കയറ്റുമതി 0.57 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 3.5 മില്യണ്‍ ഡോളറായി.ഉള്ളി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഉള്ളി കയറ്റുമതി ചെയ്യുന്നത് ഡിജിഎഫ്ടി ഇതിനകം നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button