Latest NewsNewsIndia

ഹണി ട്രാപ്പില്‍പ്പെട്ടവരില്‍ സിനിമാക്കാരും മുന്‍ മന്ത്രിമാരും; ചിത്രങ്ങള്‍ പുറത്ത് പോകാതെ സൂക്ഷിക്കല്‍ അന്വേഷണ സംഘത്തിന്റെ പ്രധാന വെല്ലുവിളി : ഹണിട്രാപ്പ് സംഘത്തിന്റെ നേതാവ് ശ്വേത

ഭോപ്പാല്‍ : ഹണി ട്രാപ്പില്‍പ്പെട്ടവരില്‍ സിനിമാക്കാരും മുന്‍ മന്ത്രിമാരും; ചിത്രങ്ങള്‍ പുറത്ത് പോകാതെ സൂക്ഷിക്കല്‍ അന്വേഷണ സംഘത്തിന്റെ പ്രധാന വെല്ലുവിളി. മധ്യപ്രദേശിലാണ് ഹണിട്രാപ്പില്‍ വമ്പന്‍മാര്‍ പലരും ഉള്‍പ്പെട്ടിരിക്കുന്നത്. 12 ഉന്നത ഉദ്യോഗസ്ഥരും മധ്യപ്രദേശ് സര്‍ക്കാരിലെ എട്ടു മുന്‍ മന്ത്രിമാരും നിരവധി സിനിമാ പ്രവര്‍ത്തകരും കുടുങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. യുവതികളുടെ കൂടെ കോണ്‍ഗ്രസ് നേതാക്കള്‍ സമയം ചെലവിടുന്നതിന്റെ ദൃശ്യങ്ങളുമായി ഹണിട്രാപ്പ് സംഘം രാഷ്ട്രീയ നേതാക്കളെ സമീപിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ മൊത്തത്തില്‍ കൈമാറാന്‍ 30 കോടിരൂപയാണ് യുവതികള്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ ആറുകോടി രൂപയ്ക്കു വീഡിയോകള്‍ വാങ്ങാമെന്നു രാഷ്ട്രീയക്കാരിലൊരാള്‍ സമ്മതിച്ചെങ്കിലും 30 കോടി രൂപ തന്നെ വേണമെന്ന ആവശ്യത്തിലായിരുന്നു സംഘം.

read also : വഴക്കു പറഞ്ഞതിനെ തുടർന്ന് 17കാരൻ അച്ഛനെ കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാനായി നിരവധി തവണ ക്രൈം സീരിയൽ കണ്ടു

ഹണി ട്രാപില്‍ പിടിയിലായ പ്രതികളുടെ ഫോണുകളില്‍നിന്നും ലാപ്‌ടോപില്‍നിന്നും ആയിരക്കണക്കിനു ചാറ്റുകളും വീഡിയോ ദൃശ്യങ്ങളുമാണു പോലീസിനു ലഭിച്ചത്.  ഇരകളെ കബളിപ്പിക്കാനായി ഹണി ട്രാപ്പ് സംഘം വ്യത്യസ്ത സ്ഥലങ്ങളാണ് ഇടപാടിനായി തെരഞ്ഞെടുത്തിരുന്നത്. ക്ലബുകള്‍, ഹോട്ടലുകള്‍, വീടുകള്‍, ഫാം ഹൗസുകള്‍, ഗസ്റ്റ് ഹൗസുകള്‍, സഞ്ചരിക്കുന്ന ട്രെയിനുകള്‍ എന്നിവ സംഘം ഇടപാടിനായി തെരഞ്ഞെടുക്കാറുണ്ടെന്നു പ്രതികളില്‍നിന്നു പിടിച്ചെടുത്ത ദൃശ്യങ്ങളിലൂടെ പോലീസ് മനസിലാക്കി.

കോളജ് വിദ്യാര്‍ഥിനികളും ബോളിവുഡിലെ രണ്ടാം നിര നടിമാരുമെല്ലാം സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. പ്രമുഖ കോളേജുകളില്‍ അഡ്മിഷന്‍ ഉള്‍പ്പെടെ വാദ്ഗാനം ചെയ്താണ് കോളജ് വിദ്യാര്‍ഥിനികളെ കെണിയിലേക്ക് ആകര്‍ഷിച്ചിരുന്നത്.

ഹണിട്രാപ്പ് സംഘത്തിനു ചുക്കാന്‍പിടിച്ച ശ്വേതയ്ക്ക് ഒരു സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ജിഒയും ഉണ്ടായിരുന്നു. ഈ സംഘടനയ്ക്ക് ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വഴി കോടികള്‍ സര്‍ക്കാര്‍ ഫണ്ടില്‍നിന്നു ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ഭോപ്പാലിലെ ഒരു ആഡംബര ക്ലബ് കേന്ദ്രീകരിച്ചായിരുന്നു ഉന്നത വിഐപികളെ ശ്വേത എത്തിച്ചിരുന്നത്. രാഷ്ട്രീയക്കാരെയു ഉന്നത ഉദ്യോഗസ്ഥരെയും പെണ്‍കുട്ടികളെ ഇറക്കി വശീകരിക്കും. ആഡംബര ക്ലബിലെ അംഗങ്ങളായ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബുക്ക് ചെയ്യുന്ന റൂമിലേക്കു പെണ്‍കുട്ടികളെ എത്തിക്കുകയായിരുന്നു ലക്ഷ്യം. എല്ലാം നിയന്ത്രിച്ചിരുന്നതു ശ്വേതയായിരുന്നു. അതിനാല്‍ ഹോട്ടല്‍ രജിസ്റ്ററുകളില്‍ പോലും കൃത്ര്യമം നടന്നിരുന്നു.

പബ്ലിക് റിലേഷന്‍സ്, നഗരവികസനം, കൃഷി വനം, സാംസ്‌കാരികം, ജലവിഭവം, തൊഴില്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലെ കരാറുകള്‍ക്കു വേണ്ടിയാണ് ഇടനിലക്കാരിയായി ശ്വേത ഇടപെട്ടത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button