മുംബൈ : ഇന്ത്യ വിടില്ലെന്ന തീരുമാനം അറിയിച്ച് ഹാര്‍ലി ഡേവിഡ്സണ്‍ . ഹീറോ മോട്ടോര്‍ കോര്‍പ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ഹാര്‍ലി ഡേവിഡ്സണ്‍. ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതോടെയാണ് അമേരിക്കന്‍ ആഢംബര ക്രൂയിസര്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെയില്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും കമ്പനി അറിയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഹാര്‍ലി ഡേവിഡ്സണും ഹീറോയും സംയുക്തമായി രാജ്യത്ത് പ്രവര്‍ത്തിക്കുമെന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ ഇനി ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ വില്‍ക്കും. ഹാര്‍ലി ബൈക്കുകളുടെ പാര്‍ട്സുകളും, അക്സെസറികളും, റൈഡിംഗ് ഗിയറുകളും ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിലൂടെ ലഭിക്കും. ഇരു കമ്ബനികളും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു.
Post Your Comments