കൊച്ചി: നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ ഇടപെട്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് മെമ്മോയില്‍ പരാമര്‍ശം. ഇതിനായി എം ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി പറയുന്നു.
ഒക്ടോബര്‍ 15ന് നല്‍കിയ മൊഴിയില്‍ താന്‍ കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചുവെന്നാണ് അറസ്റ്റ് മെമ്മോയില്‍. കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടില്‍ ശിവശങ്കര്‍ താല്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതില്‍ സംശയം ഉണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.
Post Your Comments