COVID 19Latest NewsNewsIndia

കോറോണവൈറസ് : അടുത്ത മൂന്നുമാസം നിര്‍ണ്ണായകം ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സര്‍ക്കാര്‍. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വരുന്ന 3 മാസം നിര്‍ണായകമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

Read Also : തീവ്ര പരിചരണ വിഭാഗമില്ലാതെ ടാറ്റാ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പ്രതിദിന കണക്കുകളില്‍ രോഗമുക്തര്‍ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗമുക്തി നിരക്ക് 91 ശതമാനത്തിനടുത്തെത്തി. രാജ്യത്ത് രോഗബാധിതര്‍ 80 ലക്ഷം കടന്നെങ്കിലും 6 ലക്ഷത്തോളം പേരാണ് ചികിത്സയില് ഉള്ളത്.

ആകെ മരണം 1,20,510 ആയി. പത്തര ലക്ഷം സാമ്ബിളുകള്‍ ഇന്നലെ പരിശോധിച്ചു.അതേസമയം പ്രതിദിന കേസുകളില്‍ കേരളമാണ് മുന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button