KeralaLatest NewsNews

പിണറായി സര്‍ക്കാറിനേയും സിപിഎമ്മിനേയും വേരോടെ ഇളക്കി കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ : ശിവശങ്കറിനും മന്ത്രി.കെ.ടി.ജലീലിനും പിന്നാലെ മറ്റൊരു മന്ത്രിയ്ക്ക് കൂടി കുരുക്ക് മുറുകി

കൊച്ചി: പിണറായി സര്‍ക്കാറിനേയും സിപിഎമ്മിനേയും വേരോടെ ഇളക്കി കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ . ശിവശങ്കറിനും മന്ത്രി.കെ.ടി.ജലീലിനും പിന്നാലെ മറ്റൊരു മന്ത്രിയ്ക്ക് കൂടി കുരുക്ക് മുറുകിയെന്ന് സൂചന. കള്ളപ്പണം വെളുപ്പില്‍, ബിനാമി ഇടപാട് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ കൂടുതല്‍ ഉന്നതര്‍ക്കായി വലവിരിക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍. ഒരു മന്ത്രിയടക്കം ചില ഉന്നതരെ ഇഡിയും കസ്റ്റംസും അടുത്തയാഴ്ച ചോദ്യം ചെയ്യും. നേരത്തെ ഇഡിയും എന്‍ഐഎയെയും ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന് പുറമെ ഒരു മന്ത്രികൂടി ആരോപണങ്ങളുടെ പുതിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്.

Read Also :ശിവശങ്കറും ബിനീഷ് കോടിയേരിയും ഒരേ നാണയത്തിലെ രണ്ട് വശങ്ങള്‍ : എന്ത് ചെയ്യണമെന്നറിയാതെ സിപിഎം… രണ്ടിന്റേയും തലപ്പത്ത് കേന്ദ്രഅന്വേഷണ ഏജന്‍സികളും… കാപ്‌സ്യൂളുകള്‍ ഇറക്കാനാകാതെ സിപിഎമ്മും സൈബര്‍ പോരാളികളും

ഇത്രയും ദിവസം നടന്ന എം ശിവശങ്കറിന്റെ ചോദ്യം ചെയ്യലുകളില്‍ നിന്നും വ്യത്യസ്തമാണ് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍. കഴിഞ്ഞ 105 ദിവസമായി 93 മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ അറിയില്ല, പറയാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല എന്നൊക്കെയായിരുന്നു ശിവശങ്കര്‍ പറഞ്ഞ മറുപടി. ശിവശങ്കര്‍ പലതും ഇഡിക്ക് മുന്നില്‍ തുറന്നു പറയുമോയെന്ന ആശങ്ക ഇപ്പോള്‍ തന്നെ സര്‍ക്കാരിനും സിപിഎമ്മിനും ഉണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു പേര്‍ക്ക് കൂടി ഈ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന നിഗമനത്തിലാണ്. ഇതില്‍ ഒരാള്‍ രാഷ്ട്രീയ നിയമനമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button