Latest NewsNewsEntertainment

ഒരാളുടെ മനസ്സില്‍ എന്നെപ്പറ്റി മോശമായി തോന്നുനുന്നെങ്കില്‍ അതയാളുടെ കണ്ണിലുണ്ടാകും; വാമിഖ ഗാബി

ഒരാള്‍ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്.

ടോവിനോ തോമസിന്റെ നായികയായി ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ പഞ്ചാബി സുന്ദരിയാണ് വാമിഖ ഗാബി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ തന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ്. ഒരാള്‍ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണെന്നും വാമിഖ പറഞ്ഞു.

“ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു. അതില്‍ വിഷമിക്കുന്നതേയില്ല. അത് ഒരു നല്ല കാര്യമാണ്. ഒരിക്കലും മോശമല്ല. ഒരാള്‍ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മനസ്സില്‍ എന്നെപ്പറ്റി മോശമായി തോന്നുനുന്നെങ്കില്‍ അതയാളുടെ കണ്ണിലുണ്ടാകും.എന്നാല്‍ മനസ്സില്‍ സ്നേഹമാണെങ്കില്‍ അവര്‍ കാണിക്കുന്നതും ആ രീതിയില്‍ ആയിരിക്കും. ദേഷ്യമെങ്കില്‍ അങ്ങനെ. ഞാന്‍ ഒന്നിനെ പറ്റിയും ആലോചിക്കാറുമില്ല. വിഷമിക്കാറുമില്ല”. – വാമിഖ പറഞ്ഞു

shortlink

Post Your Comments


Back to top button