KeralaLatest NewsIndia

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് എൻഫോഴ്‌സൺമെൻറ് ഓഫീസിൽ ഹാജരായി. മാധ്യമ സ്ഥാപനം വഴി കള്ളപ്പണം വെളുപ്പിച്ച കേസിനെ കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് ആരോപണം.

ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്റെ രണ്ടു അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. നോട്ട് നിരോധന കാലത്തായിരുന്നു സംഭവം. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് ആരോപണം. ഗിരീഷ് ബാബുവിന്റെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെന്റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്തിരുന്നു.

read also: എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ, അറസ്റ്റ് ഉടനെന്ന് സൂചന

ഈ കേസിൽ നിന്ന് പിന്മാറാൻ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം.ഇബ്രഹിം കുഞ്ഞിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിൻവലിക്കാൻ കഴിയില്ലെങ്കിൽ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നൽകിയതെന്ന് കത്ത് നൽകാനും ഇബ്രാഹിം കുഞ്ഞു ആവശ്യപ്പെട്ടതായി ഗിരീഷ്ബാബു പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button