ദോഹ : പിഞ്ചു കുഞ്ഞിനെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ . ഒക്ടോബര്‍ രണ്ടിനാണ് യാത്രക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ഭാഗത്ത് പിറന്ന ഉടനെ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. മെഡിക്കല്‍ സംഘത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുഞ്ഞിന് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി. കുഞ്ഞ് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Also read : ഒമാനിൽ ആശ്വാസം : കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു
കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായിട്ടില്ല. മാതാവിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച വൈദ്യസംഘം ഇവരെ എത്രയും വേഗം കണ്ടെത്തണമെന്നും, മറ്റ് യാത്രക്കാര്‍ക്ക് ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ hiamedia@hamadairport.com.qa എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments