പട്‌ന : ബിഹാറിൽ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. അരാജകത്വത്തിന്റെ യുവരാജാവ് എന്നാണ് മോദി തേജസ്വി പ്രതാപിനെ കുറിച്ച് പറഞ്ഞത്. ബിഹാർ തിരഞ്ഞെടുപ്പിപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥി അരുണ്‍ കുമാര്‍ സിങ്ങിന് വോട്ട് തേടിക്കൊണ്ട് ബരുരാജ് നിയമസഭ മണ്ഡലത്തിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ക്ക് ജോലി നല്‍കുമെന്നാണ് ചില ആളുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ബിഹാറിലെ ജനങ്ങള്‍ക്ക് എന്നെക്കാള്‍ അവരെ നന്നായി അറിയാം. നിങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള വികസന ഫണ്ടുകള്‍ ഉപയോഗിച്ച് അഴിമതികളില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ് അവര്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നത് തന്നെ.. അവരെക്കുറിച്ച് അറിഞ്ഞിരിക്കുക, അവരുടെ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കുക. ഭരണമെന്ന പേര് പറഞ്ഞ് അരാജകത്വവും കാപട്യവും മാത്രമേ അവര്‍ക്ക് നല്‍കാന്‍ കഴിയൂ.. കൊള്ള, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനായുള്ള കുടില്‍ വ്യവസായങ്ങള്‍ നടത്തുന്നതിനുള്ള പകര്‍പ്പവകാശം ഉള്ളവരാണവര്‍ പ്രധാനമന്ത്രി പറഞ്ഞു.
10 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇത് മരുഭൂമിയിലെ മരീചിക പോലെയാണ്. അവര്‍ അധികാരത്തിലേക്ക് വരികയാണെങ്കില്‍, സമസ്ത മേഖലകളിലെയും ജോലികള്‍ ഭൂതകാലത്തെ കാര്യമായി മാറും. കാരണം ഇവര്‍ വരുന്നതോടെ കമ്പനികള്‍ ബിഹാറില്‍ നിന്ന് പുറത്തു പോകും. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള ഒരു പദ്ധതി പോലും അവര്‍ക്കില്ല. പരിചയസമ്പന്നര്‍ക്ക് അനുകൂലമായ തരത്തിലാണ് നിങ്ങള്‍ വോട്ട് ചെയ്യേണ്ടത് പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പ് ബിഹാറിന്റെ വിധി നിര്‍ണ്ണയിക്കും. നിങ്ങള്‍ക്ക് ബുദ്ധിയുള്ളതുകൊണ്ട് തന്നെ എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്കറിയാം. വോട്ട് ചെയ്യുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക എന്നും മോദി ഓര്‍മ്മിപ്പിച്ചു.
Post Your Comments