തൃശ്ശൂര്‍ : വല്ലാതെ അടവുനയം കാട്ടി രാജ്യവിരുദ്ധ പ്രസ്താവനകളുമായി ഇറങ്ങിയാല്‍ സി.പി.എം. ഓര്‍മ്മയില്‍ മാത്രമാകുമെന്ന് വെല്ലുവിളിച്ച് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സി.പിഎമ്മിനെ പരിഹസിച്ച് ബി.ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആദ്യം ബി.ജെ.പി. പറഞ്ഞപ്പോള്‍ എതിര്‍ത്തവര്‍ക്ക് ഇപ്പോഴെന്താണ് പറയാനുളളതെന്നും അദ്ദേഹം ചോദിച്ചു.
‘മുന്‍ ‘മുഖ്യമന്ത്രി’ ശിവശങ്കരന്‍ അറസ്റ്റിലായതുകൊണ്ട് അദ്ദേഹത്തിന്റെ ‘സെക്രട്ടറി’ ആയിരുന്ന പിണറായി വിജയന്‍ രാജി വയ്ക്കണം. ഹൊ, എന്തായിരുന്നു സ്വരാജ്, രാജേഷ്, റഹീം ക്യാപ്‌സൂള്‍ ത്രയങ്ങളുടെ അവകാശവാദങ്ങളായിരുന്നത്. കേസും തെളിവും ശിവശങ്കരന് എതിരെ ഇല്ല, ജാമ്യം കിട്ടിക്കഴിഞ്ഞു, അന്വേഷണ ഏജന്‍സികള്‍ അപ്പാടെ പരാജയപ്പെട്ടു. മാത്രമല്ല സ്വര്‍ണ്ണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആദ്യം ബി.ജെ.പി. പറഞ്ഞപ്പോള്‍ എന്തായിരുന്നു ബഹളം, ഒരു സഖാവ് ഉദ്യോഗസ്ഥനെ കൊണ്ട് തിരിച്ച് പറയിപ്പിച്ചു, ഭീഷണി മുഴക്കി ആക്രോശിച്ചു. ഇപ്പൊ എന്തായി ത്രയങ്ങളെ? എല്ലാ ക്യാപ്‌സൂളും പാഴായില്ലെ? പലതും എക്‌സ്പയറി ഡേറ്റും കഴിഞ്ഞില്ലേ?
ഇനി പുതിയത് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അന്വേഷണ ഏജന്‍സികള്‍ എ.കെ.ജി. സെന്ററില്‍ കയറുമോ എന്നും അറിയില്ല. ഒരു കാര്യം സി.പി.എം. നേതൃത്വം മനസ്സിലാക്കിയാല്‍ നന്ന്, കേന്ദ്രത്തില്‍ ഇപ്പോൾ കോണ്‍ഗ്രസ്സിന്റെ ഭരണമല്ല, തല്‍ക്കാലം ഇനി വരാനും ഇടയില്ല, അതുകൊണ്ട് നോക്കി കണ്ട് നിന്നാല്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ പോകില്ല: വല്ലാതെ അടവുനയം കാട്ടി രാജ്യവിരുദ്ധ പ്രസ്താവനകളുമായി ഇറങ്ങിയാല്‍ സി.പി.എം. ഓര്‍മ്മയില്‍ മാത്രമാകുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments