ധാക്ക : ഫ്രഞ്ച് ഉത്പന്നങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഇസ്ലാമിക് സംഘടനകൾ രംഗത്ത്. ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് പുറമേ ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്നും ഇസ്ലാമിക സംഘടനകൾ ആവശ്യപ്പെടുന്നു.
ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക പാർട്ടിയായ ഇസ്ലാമി ആന്തോളൻ ബംഗ്ലാദേശ് ആണ് ഫ്രാൻസിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അണികൾ ബയ്ത്തുൾ മുഖാറാം മസ്ജിദിലേക്ക് റാലിയും നടത്തി. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി ആളുകളാണ് റാലിയിൽ പങ്കെടുത്തത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശേഷം ബംഗ്ലാദേശിലെ ഫ്രഞ്ച് എംബസ്സിയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തി.
ഫ്രഞ്ച് ഉത്പന്നങ്ങൾ നിരോധിക്കൂ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ എംബസ്സിയ്ക്ക് മുൻപിൽ തടിച്ച് കൂടിയത്. മുഹമ്മദ് നബിയെയും, ഇസ്ലാം മതത്തെയും നിന്ദിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Post Your Comments