Latest NewsKeralaNews

മുന്നോക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ; മുല്ലപ്പള്ളി രാമചന്ദ്രൻ

കൊച്ചി : സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഢ ലക്ഷ്യത്തോടെയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ കാര്യ സമിതി യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

10% മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് സംവരണം നൽകണമെന്നതു തന്നെയാണ് കോൺഗ്രസിന്റ പ്രഖ്യാപിത നിലപാട്. എന്നാൽ സംവരണ വിഭാഗങ്ങളെ ബാധിക്കാതെ അത് നടപ്പാക്കണം. മുന്നോക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മുന്നോക്ക സംവരണം ഉടൻ നടപ്പാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻ ഒഴിഞ്ഞുമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button