തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് എത്തുന്നത് സിപിഎമ്മിനെതിരെയുള്ള അടിസ്ഥാന രഹിതമായ വാര്‍ത്തകളും നുണപ്രചാരണങ്ങളും . സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടിയുമായി സിപിഎം. നവംബര്‍ ഒന്നിനാണ് മാധ്യമങ്ങളുടെ ‘നുണപ്രചാരണത്തിനെതിരെ’ സിപിഎം സ്ഥാന തലത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തകളെ തമസ്‌കരിക്കുകയും നിസ്സാരസംഭവങ്ങളെ സെന്‍സേഷണലൈസ് ചെയ്ത് പെരുപ്പിക്കുകയും വ്യാജവാര്‍ത്തകള്‍ ഒരാവര്‍ത്തി പോലും ചിന്തിക്കാതെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ മാധ്യമങ്ങള്‍ നിറവേറ്റുന്ന ധര്‍മ്മമെന്തെന്ന ചോദ്യമുയരുകയാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സിപിഎം പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തകളെ തമസ്‌കരിക്കുകയും നിസ്സാരസംഭവങ്ങളെ സെന്‍സേഷണലൈസ് ചെയ്ത് പെരുപ്പിക്കുകയും വ്യാജവാര്‍ത്തകള്‍ ഒരാവര്‍ത്തി പോലും ചിന്തിക്കാതെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ മാധ്യമങ്ങള്‍ നിറവേറ്റുന്ന ധര്‍മ്മമെന്തെന്ന ചോദ്യമുയരുകയാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കുത്തനെ താഴോട്ട് പതിക്കുന്നു, കോവിഡിനെത്തുടര്‍ന്ന് രാജ്യത്തുടനീളം തൊഴിലില്ലായ്മ വര്‍ധിക്കുന്നു. കോവിഡിന്റെ മറവില്‍ തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമങ്ങളും കര്‍ഷകവിരുദ്ധ കാര്‍ഷിക ബില്ലുകളും പാസാക്കുന്നു.
ഇതിനെതിരെ കോടിക്കണക്കിന് തൊഴിലാളികളും കര്‍ഷകരും സമരം ചെയ്യുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെയൊക്കെ തമസ്‌കരിക്കുകയോ സ്‌ക്രോളുകളിലൊതുക്കുകയോ ചെയ്യുന്നു.
ഇന്റര്‍നെറ്റില്‍ ഒന്ന് അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന കളവുകള്‍ കൂടി സൂചനകള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്തകളാക്കുന്നു.
Post Your Comments