![Gold](/wp-content/uploads/2020/07/gold-3.jpg)
ആലുവ: ആലുവയില്‍ വ്യാജ വിലാസമുണ്ടാക്കി സ്വര്‍ണം തട്ടിയ കൊറിയര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. വ്യാജ വിലാസമുണ്ടാക്കി ആറു ലക്ഷം രൂപയുടെ സ്വര്‍ണമാണ് സന്ദീപ് തട്ടിയത്. ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് സന്ദീപ്. വ്യാജ വിലാസം ഉണ്ടാക്കി അതിലേക്ക് സ്വര്‍ണം ഓര്‍ഡര്‍ ചെയ്ത് വരുത്തിയാണ് സന്ദീപ് തട്ടിപ്പ് നടത്തിയത്.
ഓര്‍ഡര്‍ ചെയ്ത സ്വര്‍ണമടങ്ങിയ പാക്കറ്റ് എത്തുമ്പോള്‍ അതില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയും പായ്ക്കറ്റ് പഴയത് പോലെ ഒട്ടിക്കുകരയും ചെയ്യും.തുടര്‍ന്ന് ഈ വിലാസത്തില്‍ ആളില്ലെന്ന് അറിയിച്ച് പായ്ക്കറ്റ് തിരികെ അയക്കും. എന്നാല്‍ തിരികെ അയച്ച പായ്ക്കറ്റുകള്‍ ബാംഗ്ലൂരിലെ കമ്പനി ആസ്ഥാനത്ത് സ്‌കാന്‍ ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
read also: കൂടുതൽ ശക്തമാക്കാൻ സൈനിക കമാന്‍ഡുകള്‍ ഉടച്ചുവാര്‍ക്കുന്നു
സ്വര്‍ണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ കമ്ബനി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇത്തരത്തില്‍ ആറു ലക്ഷത്തോളം രൂപയുടെ സ്വര്‍ണം ആണ് സന്ദീപ് തട്ടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സന്ദീപിനെ ഡിവൈഎസ്പി ജി വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്
Post Your Comments