തളിക്കുളം: തെരെഞ്ഞെടുപ്പ് ആവേശത്തിൽ മുന്നണികൾ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങാനിരിക്കെ നാട്ടിക പഞ്ചായത്തിലെ ചേര്‍ക്കരയില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി മുന്നണികള്‍ ആവേശത്തില്‍. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികളാണ് രണ്ടാഴ്ച മുമ്പേ പ്രവര്‍ത്തന രംഗത്തിറങ്ങിയത്.
എന്നാൽ ദീര്‍ഘകാലം എല്‍.ഡി.എഫ് ഭരിച്ചിരുന്ന ആറാം വാര്‍ഡില്‍ കഴിഞ്ഞ തവണ അട്ടിമറിയിലൂടെയാണ് യു.ഡി.എഫ് വിജയം കൈവരിച്ചത്. കോണ്‍ഗ്രസിലെ സുകുമാരനാണ് വിജയിച്ചത്. കൈവിട്ട വാര്‍ഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ ബ്ലോക്ക് അംഗം സി.പി.എമ്മിലെ രജനി ബാബുവിനെയാണ് എല്‍.ഡി.എഫ് ഗോദയില്‍ ഇറക്കുന്നത്. വനിത സംവരണ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കളത്തിലിറങ്ങാന്‍ പാര്‍ട്ടി ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മുന്‍ സി.പി.എം പ്രവര്‍ത്തക റീന പത്മനാഭനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. റീനയുടെ മരുമകള്‍ ടിന്റു ഷൈബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
Read Also: കൈയ്യാങ്കളി കേസ്: ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് ജാമ്യം
അതേസമയം കലാഞ്ഞി പാലം മുതല്‍ പുത്തന്‍തോട് വരെ റോഡിലും വൈദ്യുതി തൂണിലും പാലത്തിലും കൊടിതോരണങ്ങളും ചിഹ്നങ്ങളും നിറഞ്ഞുകഴിഞ്ഞു. മൂന്ന് മുന്നണികളും ബ്ലോക്ക് ഓഫിസിന് സമീപം 30 മീറ്റര്‍ ചുറ്റളവിലാണ് തെരഞ്ഞെടുപ്പ് ഓഫിസ് ഒരുക്കിയത്. മൂന്ന് ഓഫിസുകള്‍ക്ക് മുന്നിലും കൊടിതോരണങ്ങളും ബോര്‍ഡും നിറഞ്ഞു.
Post Your Comments