പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 71 മണ്ഡലങ്ങളിലേക്ക് വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ജെഡി-യു-ബിജെപി സഖ്യവവും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് സഖ്യവും മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.
ആറു മന്ത്രിമാര്‍ ഇന്നു ജനവിധി തേടുന്നു.1066 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. ബിഹാറില്‍ മൂന്നു ഘട്ടമായിട്ടാണു വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനും നടക്കും.
read also: വ്യാജ വിലാസമുണ്ടാക്കി സ്വര്‍ണം തട്ടി, കണ്ണൂർ സ്വദേശിയായ കൊറിയര്‍ ജീവനക്കാരന് അറസ്റ്റില്‍
കനത്ത സുരക്ഷയാണ് എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്.
Post Your Comments