Latest NewsNewsIndia

നവരാത്രി ആഘോഷത്തിനിടെ ഭക്തരെ ആക്രമിച്ച സംഭവം; കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായി നടപട സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്

പാറ്റ്‌ന : നവരാത്രി ആഘോഷത്തിനിടെ ഭക്തർക്ക് നേരെ പോലീസ് ആക്രമണം അഴിച്ചു വിട്ട സംഭവത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്. സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായി നടപട സ്വീകരിക്കണമെന്നാണ് വിഎച്ച്പി പറയുന്നത്. നവരാത്രി ആഘോഷങ്ങൾക്കിടെ പോലീസ് നടത്തിയത് നരനായാട്ടാണെന്നും വിഎച്ച്പി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം രാത്രിയാണ് മുൻഗറിൽ ദുർഗ്ഗാ വിഗ്രഹ നിമഞ്ജനത്തിനായി പോകുകയായിരുന്ന ഭക്തർക്ക് നേരെ പോലീസ് ലാത്തിചാർജ്ജ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. അന്തരീക്ഷം കലുഷിതമായതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പ്പിൽ 18 കാരൻ മരിച്ചിരുന്നു.

സമാധാന പരമായി നടക്കുകയായിരുന്ന ദുർഗ്ഗാ വിഗ്രഹ നിമഞ്ജനത്തിനിടെ പോലീസ് നടത്തിയ ലാത്തിചാർജ് അപരിഷ്‌കൃതമായ നടപടിയായിരുന്നുവെന്ന് വിഎച്ച്പി ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇവർക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button