തിരുവനന്തപുരം: വാളയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ പ്രതികരണം. വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം. കണ്ണിൽ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നിൽ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റർ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലിൽ കൂടെയുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറയുന്നു.
Read also: സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകൾ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
54 ദിവസത്തിനിടയിൽ ഒൻപതും പതിമൂന്നും വയസ്സ് മാത്രമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ കയറി ഒരു കൂട്ടം ആളുകൾ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വർഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കൾക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. പ്രതികളെ സഹായിച്ച പോലീസ് ഏമാന് ഐ പി എസ് കൊടുത്ത് ആദരിച്ചു ഈ സർക്കാർ. പ്രതിഭാഗം വക്കീലിന് കുറച്ച് കാലത്തേക്കെങ്കിലും ശിശു ക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം. പ്രതികളെ അർദ്ധരാത്രിയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിറക്കിയത് ‘അരിവാൾ പാർട്ടിക്കാരാണ്’ എന്ന് ആ അമ്മ എത്രയോ തവണ പറഞു കഴിഞ്ഞു. എന്നിട്ടും വേണ്ട രീതിയിൽ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിലിറങ്ങാൻ നിങ്ങൾ സഹായിച്ചില്ലേ? വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം. കണ്ണിൽ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നിൽ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റർ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലിൽ കൂടെയുണ്ടാകും.
Post Your Comments