NattuvarthaLatest NewsKeralaNews

മലമുകളില്‍ സ്ഥാപിച്ച കുരിശിനെ അധിക്ഷേപിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ എടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകൾ

കോഴിക്കോട് : കക്കാടം പൊയില്‍ വാളംതോട് കുരിശുമലയില്‍ കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോ എടുത്തതാണ് വിവാദമായത്. നാട്ടുകാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകൾ എത്തിയത്.

Read Also : സി ബി ഐയെ പൂട്ടാനൊരുങ്ങി സർക്കാർ ; മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനം ഉടൻ

കുരിശിന് ചുറ്റും യുവാക്കള്‍ നൃത്തം വെക്കുന്ന ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതാണ് ക്രിസ്തീയ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായത്. കഴിഞ്ഞ ദിവസം കുരിശുമലയില്‍ നടന്ന കാവല്‍ സമരം താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം താമരശ്ശേരി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.

സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം ഉറവിടം അറിയാത്ത ചിത്രങ്ങളും കക്കാടംപൊയിലെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച്‌ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button