Latest NewsNewsIndia

ലോകത്തിലെ അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുന്നു

ന്യൂഡല്‍ഹി : ലോകത്തിലെ അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ( ജി.ഡി.പി ) പൂജ്യത്തിനടുത്തോ താഴെയോ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സെറാ വീക്ക് ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.

Read Also : ഇന്ത്യന്‍ നീക്കങ്ങള്‍ കണ്ട് നെഞ്ചിടിപ്പോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

അതേ സമയം, അണ്‍ലോക്ക് ഇളവുകള്‍ ഘട്ടം ഘട്ടമായി നടപ്പാക്കിയതിനാല്‍ സമ്പദ്വ്യവസ്ഥയില്‍ പുനഃരുജ്ജീവനം പ്രകടമാകുന്നുവെന്നും അടുത്ത വര്‍ഷത്തോടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥകളില്‍ ഒന്നായി അത് മാറുമെന്നും മന്ത്രി പറഞ്ഞു.

ഉപജീവനമാര്‍ഗത്തേക്കാള്‍ ജനങ്ങളുടെ ജീവന് സര്‍ക്കാര്‍ പ്രാധാന്യം കൊടുത്ത ലോക്ക്ഡൗണ്‍ കാലയളവിലൂടെ കൊവിഡ് മഹാമാരിയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള തയാറെടുപ്പ് നടത്താന്‍ കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button