ന്യൂഡൽഹി : ട്രെയിന്‍ യാത്രകാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ‘ബാഗ്സ് ഓണ്‍ വീല്‍സ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി യാത്രക്കാര്‍ക്ക് യാത്ര സുഖകരമാകും.
വീടുകളില്‍ നിന്നും ലെഗേജും മറ്റും റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കാനുള്ള പദ്ധതികള്‍ ആണ് റെയില്‍വേ ഒരുക്കുന്നത്. തുടക്കത്തില്‍ ഉത്തര റെയില്‍വേയുടെ ഡല്‍ഹി ഡിവിഷനില്‍ മാത്രമായിരിക്കും ബാഗ്സ് ഓണ്‍ വീല്‍സ് പദ്ധതി നടപ്പാക്കുക. എല്ലാവിധ സ്മാര്‍ട്ട് ഫോണുകളിലും ഈ അപ്ലിക്കേഷന്‍ ലഭ്യമാകും എന്നതും പ്രത്യേകതയാണ്. ലെഗേജിന്റെ ഭാരം, ദൂരം എന്നിവ കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. ഡല്‍ഹി ഡിവിഷനില്‍ മാത്രം തുടക്കമിടുന്ന പദ്ധതി പതിയെ മറ്റിടങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കും.
Post Your Comments