Latest NewsKeralaNews

വീണ്ടും സ്വർണ്ണക്കടത്ത് ; നെടുമ്പാശ്ശേരിയില്‍ രണ്ടേകാൽ കോടിയുടെ സ്വര്‍ണം പിടിച്ചു

കൊ​ച്ചി : നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ വേ​ട്ട. ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍​നി​ന്ന്​ വ​ന്ന നാ​ല് യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​യി 4.95 കി​ലോ സ്വ​ര്‍​ണ​മാ​ണ്​ റ​വ​ന്യൂ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. ഇ​തി​ന്​ ര​ണ്ടേ​കാ​ല്‍ കോ​ടി രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്നു.

Read Also : കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണവുമായി ഹൈക്കോടതി ; രാജ്യത്ത് തന്നെ ഇതാദ്യം

മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്കു​ഞ്ഞ്​ മാ​ഹി​ന്‍, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ര്‍​ജ​ന്‍​സ, ശം​സു​ദ്ദീ​ന്‍, ത​മി​ഴ്നാ​ട് തി​രു​​ന​ല്‍​വേ​ലി സ്വ​ദേ​ശി ക​മാ​ല്‍ മു​ഹ്​​യി​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ര്‍​ണം അ​തി​വി​ദ​ഗ്ധ​മാ​യി കാ​ലി​ല്‍ കെ​ട്ടി​വെ​ച്ച്‌​ ക​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം. ഈ ​മാ​സം 13ന്​ ​ഷാ​ര്‍​ജ​യി​ല്‍​നി​ന്ന്​ എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യി​ല്‍​നി​ന്ന്​ 531 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button