കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍നിന്ന് വന്ന നാല് യാത്രക്കാരില്‍നിന്നായി 4.95 കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അധികൃതര്‍ പിടികൂടിയത്. ഇതിന് രണ്ടേകാല്‍ കോടി രൂപ വില കണക്കാക്കുന്നു.
Read Also : കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണവുമായി ഹൈക്കോടതി ; രാജ്യത്ത് തന്നെ ഇതാദ്യം
മലപ്പുറം സ്വദേശി മുഹമ്മദ്കുഞ്ഞ് മാഹിന്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്ജന്സ, ശംസുദ്ദീന്‍, തമിഴ്നാട് തിരുനല്‍വേലി സ്വദേശി കമാല്‍ മുഹ്യിദ്ദീന് എന്നിവരാണ് പിടിയിലായത്. സ്വര്‍ണം അതിവിദഗ്ധമായി കാലില്‍ കെട്ടിവെച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ഈ മാസം 13ന് ഷാര്‍ജയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 531 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.
Post Your Comments