ഫരീദാബാദ് : 21 കാരി വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ ലൗജിഹാദ് , ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി പെണ്‍കുട്ടിയുടെ കുടുംബം. ഹരിയാനയിലെ ഫരീദാബാദില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോളേജിന് പുറത്ത് വച്ച് 21 കാരി വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിലാണ് ലൗജിഹാദ് ആണെന്ന് ആരോപിച്ച് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിയായ തൗസിഫ് തങ്ങളുടെ മകളെ മതം മാറി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇത് വിസമ്മതിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് കോളേജിന് പുറത്തേക്കിറങ്ങിയതായിരുന്നു ബി.കോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ നിഖിത തോമറും കൂട്ടുകാരിയും. ഇതിനിടെ കാറിലെത്തിയ പ്രതി തൗസിഫ് സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. എന്നാല്‍ നിഖിത രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് തൗസിഫ് നിഖിതയെ വെടിവച്ച് വീഴ്ത്തിയത്.
Post Your Comments