കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ കെ. എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി കോഴിക്കോട് ഡി വൈ എഫ് ഐ. കെ. എം ഷാജി എം എല്‍ എ സ്ഥാനം രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഇഞ്ചി നടല്‍ സമരം നടന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പ്രതിഷേധ സമരം ഡി വൈ എഫ് ഐ ജില്ല സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു.
read also: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ സിപിഎം ധാരണയായി
അനധികൃത സ്വത്ത് സമ്ബാദനം നടത്തിയ കെ എം ഷാജി എം എല്‍ എ സ്ഥാനം രാജി വെക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടല്‍ സമരം നടന്നത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആര്. ഷാജി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു,
Post Your Comments