
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കാന്‍ സിപിഎമ്മില്‍ ധാരണ. സംസ്ഥാന ഘടകത്തിന് പൊളിറ്റ്ബ്യൂറോയുടെ പച്ചക്കൊടി ലഭിച്ചു. ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നുമാസം മുമ്പ് യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു.
ജൂണ്‍ 29-ന് ഇന്ധന വിലവര്‍ധനവിനെതിരെയുള്ള പ്രക്ഷോഭത്തിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൈകോര്‍ത്തു. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാവും. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാല്‍ സിപിഎമ്മിന്റെ തയ്യാറെടുപ്പ് പി.ബി. യോഗത്തില്‍ ആരംഭിച്ചു.
read also: ഇന്നലെ മകനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
തിരഞ്ഞെടുപ്പു സമീപനരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലാണ് സിപിഎം. മത്സരിച്ചതെങ്കിലും ഫലമുണ്ടായില്ല. ഈ സഖ്യം പിന്നീട് സിപിഎം. കേന്ദ്രകമ്മിറ്റി തള്ളുകയും ചെയ്തു.
Post Your Comments