
മസ്‌ക്കറ്റ് : ഒമാനിൽ ചൊവ്വാഴ്ച്ച 466പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 13പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113,820ഉം, മരണസംഖ്യ 1203ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 329 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 99,997. ആയി ഉയർന്നു. 87.8 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 49 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ . 435 രോഗികളാണ് ചികിത്സയിലുള്ളത്. 182 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു,
യുഎഇയില്‍ ചൊവ്വാഴ്ച്ച 1,390 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 127,624ഉം, മരണസംഖ്യ 482ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.1,708 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 122,458ആയി ഉയർന്നു. നിലവില്‍ 4,684 പേര്‍ ചികിത്സയിലാണ്. 110,807 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 12.66 ദശലക്ഷമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
Also read : അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടി; പുതിയ ഇളവുകള്‍ പ്രഖ്യാപിക്കാതെ കേന്ദ്രം
ഖത്തറിൽ 257 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,013 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. ഇതിൽ 104 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. മരണങ്ങളില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,31,689ആയി. മരണസംഖ്യ 230. 274 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,28,617 ആയി ഉയർന്നു. നിലവില്‍ 2,842 പേരാണ് ചികിത്സയിലുള്ളത്. 40 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 9,50,031 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി
Post Your Comments