Latest NewsIndia

പുതിയ ബിഹാര്‍’ സൃഷ്​ടിക്കുമെന്ന വാഗ്​ദാനവുമായി ആര്‍.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ പുറത്തിറക്കിയ പോസ്​റ്ററില്‍ ലാലുവും റാബ്രിദേവിയും ഇല്ല : നാണക്കേടാണോ എന്ന് ബിജെപി

'തങ്ങള്‍ 'പുതിയ ബിഹാര്‍' നിര്‍മിക്കുമെന്നാണ്​ ചിലര്‍ പറയുന്നത്​.

പുര്‍നിയ: ‘പുതിയ ബിഹാര്‍’ സൃഷ്​ടിക്കുമെന്ന വാഗ്​ദാനവുമായി ആര്‍.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ പുറത്തിറക്കിയ പോസ്​റ്ററില്‍ ലാലുപ്രസാദ്​ യാദവിന്റെയും റാബ്രി ദേവിയുടെയും ചിത്രങ്ങളിലാത്തതിനെ പരിഹസിച്ച്‌​ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദ്​. ”തങ്ങള്‍ ‘പുതിയ ബിഹാര്‍’ നിര്‍മിക്കുമെന്നാണ്​ ചിലര്‍ പറയുന്നത്​.

പക്ഷെ അദ്ദേഹത്തിന്റെ ‘പുതിയ ബിഹാര്‍’ പോസ്​റ്ററില്‍ ഏഴര വര്‍ഷങ്ങള്‍ വീതം ബിഹാര്‍ ഭരിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ചിത്രങ്ങളില്ല. നിങ്ങളെന്തിനാണ്​ നിങ്ങളുടെ മാതാപിതാക്കളുടെ ചിത്രങ്ങളില്‍ നാണക്കേട്​ വിചാരിക്കുന്നത്​? ”-അദ്ദേഹം ചോദിച്ചു.

”കാരണം അവരുടെ ചിത്രം വന്നിരുന്നെങ്കില്‍ പുര്‍നിയ ഭട്ട ബസാര്‍ മേഖലയിലെ തട്ടിക്കൊണ്ടുപോകലിനെ കുറിച്ച്‌​ ജനങ്ങള്‍ തീര്‍ച്ചയായും ചോദിക്കുമായിരുന്നു. തങ്ങള്‍ ഈ സ്ഥലം വിടാന്‍ തുടങ്ങിയത് എങ്ങനെയെന്ന് ആളുകള്‍ ഓര്‍ക്കുകയും ചെയ്യുമായിരുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കൂടിയായ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങളില്‍ എന്തിന്​ നാണക്കേട്​ വിചാരിക്കുന്നുവെന്ന്​ രവിശങ്കര്‍ പ്രസാദ്​ ചോദിച്ചു.

read also: ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽ

പുര്‍നിയയില്‍ തെരഞ്ഞെടുപ്പ്​ റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷക്കാലമാണ്​ തേജസ്വി യാദവിന്റെ രക്ഷിതാക്കള്‍ ബിഹാര്‍ ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രസിഡന്‍റ്​ ജെ.പി നദ്ദയും എന്‍‌.ഡി‌.എ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്താനായി മണ്ഡലത്തിലെത്തിയിരുന്നു.

നവംബര്‍ ഏഴിനാണ്​ ബിഹാറില്‍ അവസാന ഘട്ട വോ​ട്ടെടുപ്പ്​. 2000 മുതല്‍ പുര്‍നിയ സീറ്റില്‍ ബി.​െജ.പിയാണ്​ വിജയിക്കുന്നത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button