ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 18 പേരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. 1993 ലെ മുംബൈ സ്‌ഫോടനം, 2008 നവംബര്‍ 26 ലെ മുംബൈ ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം, 2016 ലെ പത്താന്‍കോട്ട് എയര്‍ഫോഴ്‌സ് ബേസ് ക്യാമ്പ് ആക്രമണം, 1999 ലെ ഐസി 814 ഇന്ത്യന്‍ എയര്‍ലൈന്‍സ് തട്ടിക്കൊണ്ടുപോകല്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആക്രമണം, ജമ്മി കശ്മീരിലെ നിരവധി ആക്രമണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവരെയാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്ന യുഎപിഎ നിയമഭേദഗതിക്കനുസരിച്ചാണ് നടപടി എടുത്തിരിക്കുന്നത്.
Read also: ഏതൊരു ഇന്ത്യൻ പൗരനും ഇനി കശ്മീരിൽ ഭൂമി വാങ്ങാം; പുതിയ നിയമം പുറത്തിറക്കി മോദി സർക്കാർ
ഐഎസ്‌ഐയ്ക്ക് വേണ്ടി മുംബൈ ആക്രമണത്തിന് നേതൃത്വം നല്‍കിയ സാജിദ്ദ് മിര്‍, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ മേധാവി സയ്യദ് സലാഹുദ്ദീന്‍, ലഷ്‌കര്‍ നേതാവ് ഹാഫിസ് സയ്യീദിന്റെ സഹോദരന്‍ അബ്ദുല്‍ റാവുഫ് അസ്ഗര്‍, ഇന്ത്യന്‍ മുജാഹുദ്ദീന്‍ നേതാവ് റിയാസ് ഭട്ട്ക്കല്‍, സഹോദരന്‍ ഇഖ്ബാല്‍ ഭട്ട്ക്കല്‍, ദാവൂട് ഇബ്രാഹിമിന്റെ വലം കയ്യായ ഛോട്ടാ ഷക്കീല്‍, ഡി കമ്പനിയില്‍ ഉള്‍പ്പെട്ട ടൈഗര്‍ മേമൊന്‍, ജാവേദ് ഛിക്‌ന തുടങ്ങിയവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments