COVID 19Latest NewsNewsGulfOman

കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

മസ്‌ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മസ്‌കറ്റിലെ അല്‍ നാസര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ് ജോര്‍ജാണ് (സണ്ണി-70) ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം മിന അല്‍ ഫഹലിലെ പി.ഡി.ഒ സെമിത്തേരിയില്‍ സംസ്കരിക്കും. ഭാര്യ : ഹരിപ്പാട് ചേപ്പാട് സ്വദേശിനി പുത്തന്‍പറമ്പില്‍ ശാന്ത. ഒമാനില്‍ ഇതിനകം 33 മലയാളികള്‍ മരണപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

Also read : രാജ്യത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു: ആശങ്ക ഒഴിയുന്നതായി സൂചന

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു . വളാഞ്ചേരി മൂർക്കനാട് പറപ്പളത്ത് വീട്ടിൽ കുഞ്ഞുണ്ണീൻ മകൻ മുഹമ്മദലി മുസ്ലിയാർ (ബാപ്പുട്ടി-55) ആണ് മരിച്ചത്. റുസ്ത്താക്ക് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം ഒമാനില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഒമാനിൽ 422പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 16മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,354ഉം, മരണസംഖ്യ 1,190ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 390 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 99,668ആയി ഉയർന്നു. 87.9 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 43 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിൽ 439പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 182 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button