മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നുപോയ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ പ്രതീക്ഷയിലേക്ക് കോളാമ്പി തിരിക്കുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത സൗണ്ട് മേഖലക്കിനി രണ്ട് മാസക്കാലം തിരക്കാകുമെന്നാണ് പ്രതീക്ഷ.
Read Also: വാഹന പരിശോധനയിൽ കുടുങ്ങി ഇരുചക്രവാഹനങ്ങൾ; കോവിഡിൽ കുരുങ്ങി ലൈസന്‍സ്
മാസങ്ങളായി പരിപാടികളൊന്നുമില്ലാത്തതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പലരും തൊഴിലില്ലാതെ പട്ടിണിയുടെ വക്കിലാണ്. എട്ടുമാസമായി മുറിയില്‍ പൊടിപിടിച്ചിരിക്കുന്ന മൈക്ക് സെറ്റുകളും മറ്റും പൊടി തട്ടിയെടുത്ത് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വെക്കുന്ന തിരക്കിലാണ് ഉടമകളും തൊഴിലാളികളും.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളും ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹമടക്കമുള്ള ആഘോഷങ്ങള്‍, പൊതുയോഗങ്ങള്‍, പ്രതിഷേധ പരിപാടികള്‍, തുടങ്ങി ഉദ്ഘാടന മാമാങ്കങ്ങള്ക്കടക്കം സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലക്കും തിരിച്ചടിയായത്. പലരും ബാങ്ക് ലോണടക്കം ഉപയോഗപ്പെടുത്തി ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് വാങ്ങിയിരുന്നത്.
Post Your Comments