തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയുന്നവരോട് അസഹിഷ്ണുത കാട്ടരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറന്റൈനില്‍ കഴിയുന്നവര്‍ രോഗം ബാധിച്ചവരല്ല. സമൂഹത്തിലുള്ള മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഇവര്‍ ക്വാറന്റൈനില്‍ കഴിയുന്നതെന്നാണ് മനസിലാക്കേണ്ടത്. ഇവര്‍ക്കു വേണ്ട സഹായം എത്തിച്ചു കൊടുക്കാന്‍ സമീപവാസികള്‍ തയാറാകണം. ചില പ്രദേശങ്ങളില്‍ സമീപവാസികളില്‍ നിന്ന് ഇത്തരം പെരുമാറ്റമുണ്ടാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments