റിയാദ് : സൗദിയിൽ തിങ്കളാഴ്ച്ച 357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17മരണം.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345,232ഉം, മരണസംഖ്യ 5313 ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 361 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 331,691ആയി ഉയർന്നു. കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. നിലവിൽ 8228 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 784 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്,
Also read : നേരിയ ഭൂചലനം : 3.6 തീവ്രത
ഒമാനിൽ 422പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 16മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,354ഉം, മരണസംഖ്യ 1,190ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 390 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 99,668ആയി ഉയർന്നു. 87.9 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 43 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിൽ 439പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 182 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments