മുംബൈ: 1990കള്‍ മുതല്‍ തുടര്‍ച്ചയായിമോഷണം നടത്തി വരുന്ന 34 കാരിയായ ഗെയ്ക്ക്വാദിനെ പിടികൂടി മുംബൈ പൊലീസ്. ഇതുവരെ 44 കേസുകളില്‍ ഇവര്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടുജോലിക്കാരിയായി വീട്ടില്‍ കയറിപറ്റി മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണം നടത്തി മുങ്ങുകയാണ് ഇവരുടെ രീതി.
ഒക്ടോബര്‍ 19ന് ബാന്ദ്രയിലെ ഒരു വ്യവസായിയുടെ വീട്ടില്‍ നിന്ന് മറ്റൊരാളുടെസഹായത്തോടെ പണവും സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമടക്കം 1.8 ലക്ഷം രൂപ വില വരുന്ന വസ്തുക്കള്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് വ്യവസായി നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് വ്യവസായിയുടെ വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്ന് യുവതിയെ തിരിച്ചറിയുകയും ഞായറാഴ്ച യുവതിയെയും സഹായിയെയും പിടികൂടുകയുമായിരുന്നു.
ഇവരില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ പിടിച്ചെടുത്തു. 2019 ല്‍ മറ്റൊരു 5.3 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് ഇവരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഓഗസ്റ്റില്‍ അദ്ധേരിയില്‍ മോണം നടത്തിയ കേസില്‍ പിടിയിലായ ഇവര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Post Your Comments