ലക്‌നൗ : പാക്കിസ്ഥാനോടും ചൈനയോടും എന്ന് യുദ്ധം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു … വിവാദമായി ആ വാക്കുകള്‍. ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് ആണ് വിവാദ പ്രസ്താവന ഇറക്കിയിരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. ബിജെപി നേതാവിന്റെ പ്രതികരണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു യുദ്ധവുമായി ബന്ധപ്പെട്ട വാക്കുകള്‍
ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്ര നിര്‍മാണം എന്നിവയുടേതു പോലെ പാക്കിസ്ഥാനുമായും ചൈനയുമായും എന്നു യുദ്ധമുണ്ടാകണമെന്നും പ്രധാനമന്ത്രി മോദി തീരുമാനിച്ചിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. ബിജെപി എംഎല്‍എ സഞ്ജയ് യാദവിന്റെ വീട്ടില്‍ ഒരു പരിപാടിക്കിടെയാണു സ്വതന്ത്ര ദേവ് വിവാദ പരാമര്‍ശം നടത്തിയത്. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി പ്രവര്‍ത്തകരെ ഭീകരരുമായാണു സ്വതന്ത്ര ദേവ് താരതമ്യം ചെയ്തത്.
Post Your Comments